ഐസിആർഎഫ് സ്പെക്ട്ര കലാമത്സരം സംഘടിപ്പിച്ചു
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ പതിനാറാമത് സ്പെക്ട്ര കലാമത്സരം സംഘടിപ്പിച്ചു. ഇസാ ടൗണിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടി ഐസിആർഎഫ് ചെയർമാൻ അഡ്വ വി കെ തോമസ് ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ 25ഓളം വിദ്യാലയങ്ങളിൽ നിന്നായി 2500ഓളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതോടൊപ്പം 18 വയസ്സിനു മുകളിലുള്ളവർക്കും മത്സരം നടന്നു. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഓരോ ഗ്രൂപ്പിൽ നിന്നും ലഭിച്ച മികച്ച 50 പേർക്ക് മെഡലുകളും നൽകി.
തൊഴിൽകാര്യ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ മുഹമ്മദ് അൽ ഹയ്കി സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ശൂറ കൗൺസിൽ അംഗം തലാൽ മന്നായി, തൊഴിൽ മന്ത്രാലയം പ്രതിനിധി ഹുസൈൻ അൽ ഹുസൈനി, ഏഷ്യൻ സ്കൂൾ ഡയറക്ടർ ലോവി ജോസഫ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, ഡിടി ഡയറക്ടർ ബോബൻ ഇടിക്കുള്ള എന്നിവരും അതിഥികളായി പങ്കെടുത്തു. കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും ഡിസംബർ അവസാന വാരത്തിൽ പുറത്തിറങ്ങുന്ന 2025-ലെ വാൾ, ഡെസ്‌ക്‌ടോപ്പ് കലണ്ടറുകളിൽ ഉൾപ്പെടുത്തുമെന്ന് ഐസിആർഎഫ് പ്രതിനിധികൾ അറിയിച്ചു.
DXZDSFASD
SZSA