ബഹ്‌റൈനും യു.എസും ചേരുന്ന സമഗ്ര സുരക്ഷാ കരാറിൽ യു.കെ ഒപ്പുവെച്ചു
ബഹ്‌റൈനും യു.എസും ചേരുന്ന സമഗ്ര സുരക്ഷാ കരാറിൽ യു.കെ ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, യു.കെയുടെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മന്ത്രി ഹാമിഷ് ഫാൽക്കണർ, യു. എസ് അസിസ്റ്റൻറ് സെക്രട്ടറി ഓഫ് നിയർ ഈസ്റ്റേൺ അഫയേഴ്‌സ് ബാർബറ ലീഫ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. മനാമ ഡയലോഗ് അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചാണ് ഇത് നടന്നത്.
വെള്ളിയാഴ്ച്ച വൈകീട്ട് ബഹ്‌റൈൻ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ അമ്പതോളം രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ന് നടന്ന പ്ലീനറി സെഷനിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്തു. മധ്യേഷ്യയിലുണ്ടാകുന്ന എത് വിധത്തിലുള്ള മാറ്റങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്നും, മേഖലയിലെ സുരക്ഷകാര്യങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികളിൽ ഇന്ത്യ എന്നും പങ്കാളിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകീട്ട് സമ്മേളനം സമാപിക്കും.
SASADADS