ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ മിക്സഡ് റിലേ ടീം ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നു.


ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ ബാഡ്മിന്റൺ മിക്സഡ് റിലേ ടീം ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നു. ഡിസംബർ 16, 17 തീയതികളിൽ ഇസ ടൗൺ നാഷനൽ സ്റ്റേഡിയം ഹാൾ ഡിയിലാണ് മത്സരങ്ങൾ അരങ്ങേറുക. ജി.സി.സിയിൽ ആദ്യമായാണ് മിക്സഡ് റിലേ ടീം ചാമ്പ്യൻഷിപ് ഒരുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നാല് ലെവലുകൾ ഉള്ള മത്സരത്തിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന ടീമായി മത്സരിക്കാം. ജി.സി.സിയിൽ വിസയുള്ള ഏതൊരാൾക്കും അംഗമാകാം. ബാഡ്മിന്റൺ ഏഷ്യ റഫറി ഷാനിൽ അബ്ദുൽ റഹിം ടൂർണമെന്റ് നിയന്ത്രിക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്ന് ടൂർണമെന്റ് ഡയറക്ടർ ജയിംസ് ജോസഫ് വലിയവീട്ടിൽ അറിയിച്ചു. ഡിസംബർ 9 വരെ ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് 37746468 അല്ലെങ്കിൽ 33723515 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ാൗൈീാൈാൈ

You might also like

Most Viewed