ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖല സമ്മേളനം


ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖല സമ്മേളനം കോ-ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉത്ഘാടനം ചെയ്തു. ബിജു ജോൺ അധ്യക്ഷനായിരുന്ന യോഗത്തിൽ രാജു സക്കായി അനുശോചന പ്രമേയവും, മേഖലാ പ്രവർത്തന റിപ്പോർട്ട് സംഘടന സെക്രട്ടറി ശ്രീജിത്ത് മുഖേരിയും അവതരിപ്പിച്ചു. കോ - ഓർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ കെ ജയൻ, സെക്രട്ടറി എ. കെ സുഹൈൽ, എം സി പവിത്രൻ, അനു യൂസഫ്, പ്രശാന്ത് മാണിയത്ത് എന്നിവർ സമ്മേളനത്തിന് ആശംസ അറിയിച്ചു. രാജ്കൃഷ്ണൻ സ്വാഗതവും, ശ്രീജിത്ത് ആവള നന്ദിയും പറഞ്ഞ സമ്മേളനത്തിൽ രാജ്കൃഷ്ണൻ സെക്രട്ടറിയായും, ശ്രീജിത്ത് ആവള പ്രസിഡന്റ് ആയും, അൻഷാദ് എ എസ് ജോയിന്റ് സെക്രട്ടറിയായും, ഫൈസൽ റൂബി വൈസ് പ്രസിഡന്റായും, പ്രിയേഷ് ട്രഷററായും, ശ്രീജിത്ത് മുഖേരി രക്ഷാധികാരിയായും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് അംഗങ്ങളായി രാജു സക്കായി, വിജയൻ ഒലിയിൽ, അലക്സ് കുരുവിള, സന്തോഷ് എസ്, ബോബി, എൽ പി ആചാരി, ബാബു മണ്ണാർക്കാട്, പ്രജിൽ എന്നിവരെ തെരഞ്ഞെടുത്തു. , കേന്ദ്ര സമ്മേളന പ്രതിനിധികളായി അരുൺ ബി പിള്ള, അനന്തു, രജിത്ത്, അതുൽ, എം സി പവിത്രൻ, ബിനു, സന്തോഷ് എസ്, ചന്ദ്രൻ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

You might also like

Most Viewed