രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബ്ലഡ് ഡോണേഴ്സ് കേരളയും പവിഴദ്വീപിലെ പൊന്നാനിക്കാരും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേർ രക്തം നൽകി.ബി.പി.ഡി.പി മുഖ്യ രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ, പ്രസിഡൻറ് ബാബു കണിയാംപറമ്പിൽ, പ്രോഗ്രാം കോഓഡിനേറ്റർ ഷമീർ പൊന്നാനി, സെക്രട്ടറി സുജേഷ്, ട്രഷറർ ഷാജി, സക്കറിയ, ഹബീബ്, പ്രദീപ്, ഷാഫി, പ്രസാദ്, സുജീർ, ബി.ഡി.കെ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് റോജി ജോൺ, ട്രഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ സുനിൽ മനവളപ്പിൽ, പ്രവീഷ് പ്രസന്നൻ, ഗിരീഷ് കെ.വി, സലീന റാഫി, രേഷ്മ ഗിരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ോ്ാോ്േൈോ