കെ.പി.എ അംഗങ്ങൾ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി


കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. സ്നിഗ്ധ പ്രമോദ് , രമ്യ അജി , അജൂബ് ഭദ്രൻ , ആൻസി, സുമയ്യ , മാലിനി, എന്നിവരാണ് ഇതിൽ പങ്കാളികളായത്.

ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ ക്യാൻസർ സൊസൈറ്റി പ്രതിനിധി അബ്ദുല്ല ബുച്ചീരി, കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ, സെൻട്രൽ കമ്മിറ്റി അംഗം ഷഹീൻ മഞ്ഞപ്പാറ, മുഹറഖ് ഏരിയ പ്രസിഡന്റ് മുനീർ, ഏരിയ സെക്രട്ടറി ഷഫീഖ്, ഏരിയ ട്രഷറർ അജി അനുരുദ്ധൻ, ഏരിയ വൈസ് പ്രസിഡന്റ് അജൂബ് ഭദ്രൻ, ഏരിയ ജോയിൻ സെക്രട്ടറി നിതിൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

article-image

ൈാ൩ാൈാൈ

You might also like

Most Viewed