അന്താരാഷ്ട്ര പുസ്തകോത്സവം നാളെ സമാപിക്കും


ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നാളെ സമാപിക്കും. സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പുസ്തകോത്സവത്തിൽ എട്ടായിരത്തിലധികം ശീർഷകങ്ങളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ ബഹ്റൈനിൽ നിന്നുള്ള എഴുത്തുക്കാരൻ ബാബ ആമി എന്ന ബിജി തോമസിന്റെ ‘രക്തക്കറ പുരണ്ട മഷിപ്പാടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് നിർവഹിച്ചു.

ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള പുസ്തകം ഏറ്റുവാങ്ങി. ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങിൽ ബഹ്റൈൻ പ്രവാസിയും എഴുത്തുക്കാരനുമായ ആദർശ് മാധവൻ കുട്ടിയുടെ ആറാമത്തെ പുസ്തകം 'ചെറുക്കൻ' പ്രശസ്ത കഥാകൃത്ത് അനന്തപദ്മനാഭൻ പ്രകാശനം ചെയ്യും.

article-image

േീീാേൈ

article-image

ാീീൂാീ

article-image

്ിീ്ിീ

You might also like

Most Viewed