ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ്; ഇന്ത്യൻ സ്ഥാനപതിക്ക് നിവേദനം നൽകി


ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ് വിഷയത്തിൽ ഇടപെടൽ അഭ്യർത്ഥിച്ചു കൊണ്ട്, ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നിവേദനം നൽകി.

അടിയന്തിരമായി യാത്ര ചെയ്യേണ്ടി വരുന്നവർക്ക്, പ്രത്യേകിച്ച് അത്യാവശ്യ സന്ദർഭങ്ങളിൽ, കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടവർക്ക് നേരിട്ടുള്ള വിമാനം അത്യാവശ്യമാണ് എന്ന് നിവേദനത്തിൽ സൂചിപ്പിച്ചു. വിഷയത്തിൽ അനുഭാവ പൂർവ്വമായ ഇടപെടൽ ഉണ്ടാവുമെന്ന് ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.

ദേശീയ വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, ഏരിയ സെക്രട്ടറി ഷാഫി വയനാട് എന്നിവർ കൂടികാഴ്ച്ചയിൽ പങ്കെടുത്തു.

article-image

്ിു്ിു

You might also like

Most Viewed