വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയയിലേയ്ക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി, സൽമാബാദ് ഏരിയയിലേയ്ക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന ജനറൽ ബോഡി യോഗം വോയ്‌സ് ഓഫ് ആലപ്പി പ്രെസിഡന്റ് സിബിൻ സലിം ഉൽഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് സജീഷ് സുഗതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രെട്ടറി വിനേഷ് കുമാർ സ്വാഗതം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തെ വോയ്‌സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങൾ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ധനേഷ് മുരളി വിവരിച്ചു. 2022 - 2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ഏരിയ സെക്രട്ടറി വിനേഷ് കുമാർ അവതരിപ്പിച്ചു. സജീഷ് സുഗതൻ (പ്രസിഡൻറ്), വിനേഷ് കുമാർ (സെക്രെട്ടറി), അവിനാഷ് അരവിന്ദ് (ട്രെഷറർ) അനന്ദു സി ആർ (വൈസ് പ്രസിഡൻറ്), ജിഷ്‌ണു ദേവ് സുദർശൻ (ജോയിൻ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സൽമാബാദ് ഏരിയയിൽ നിന്നുള്ള സെൻട്രൽ കമ്മറ്റി പ്രതിനിധിയായി അരുൺ രത്‌നാകരൻ തെരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണ കുമാർ, ബെന്നി രാജു, രഘുനാദ് പി. ജെ., രാജേദ്രൻ പിള്ള, പ്രവീൺ കുമാർ, സന്ദീപ് ശാരങ്ങധരൻ എന്നിവരാണ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. സൽമാബാദ്, ടുബ്ലി, സെഹ് ല, ആലി ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായവർക്ക് കൂടുതൽ വിവരങ്ങൾക്ക് 3640 5079 അല്ലെങ്കിൽ 3848 4566 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ിു്ിു