ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ എത്തുന്നതായി സംഘാടകർ
ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും ചേർന്ന് സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ എത്തുന്നതായി സംഘാടകർ അറിയിച്ചു. നവംബർ 28ന് ആരംഭിച്ച പുസ്തകോത്സവം ഡിസംബർ എട്ടിനാണ് അവസാനിക്കുന്നത്. ഇന്ന് വൈകീട്ട് എഴുത്തുക്കാരിയായ സൗമ്യ സരിനൊപ്പമൊള്ള മുഖാമുഖം നടക്കും.
നാളെ ബഹ്റൈൻ പ്രവാസിയും എഴുത്തുകാരനുമായ ബിജി തോമസിന്റെ രക്തകറ പുരണ്ട മഷിപാടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് നിർവഹിക്കും. ഡിസംബർ ഏഴിന് പ്രശസ്ത എഴുത്തുക്കാരൻ അനന്തപദ്മനാഭനും സമാജത്തിലെത്തി വായനക്കാരുമായി സംവദിക്കും.
ംനെന
്ുേു