ഇന്ത്യൻ സ്കൂൾ പഞ്ചാബി ഭാഷ വകുപ്പ് സംഘടിപ്പിച്ച പഞ്ചാബി ദിവസ് 2024 ശ്രദ്ധേയമായി


ഇന്ത്യൻ സ്കൂൾ പഞ്ചാബി ഭാഷ വകുപ്പ് സംഘടിപ്പിച്ച പഞ്ചാബി ദിവസ് 2024 ശ്രദ്ധേയമായി. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. വകുപ്പ് മേധാവി ബാബു ഖാൻ, പഞ്ചാബി ഭാഷ അധ്യാപിക സിമർജിത് കൗർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം നടന്നത്.

ഹർഷ്ദീപ് സിങ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കിരൺപ്രീത് കൗർ പഞ്ചാബി ഭാഷക്ക് ആമുഖം അവതരിപ്പിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി ഒരാഴ്ച നീണ്ട ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെയായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരമ്പരാഗത പഞ്ചാബി ഗിദ്ദ, ഭാൻഗ്ര നൃത്തങ്ങൾ എന്നിവയോടൊപ്പം സാംസ്കാരിക പ്രകടനങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. പഞ്ചാബി നാടൻ പാട്ടുകളും കവിത പാരായണങ്ങളും പരിപാടിക്ക് കൂടുതൽ ആകർഷണം നൽകി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

article-image

ിുിുപ

article-image

ംമനംമവ

You might also like

Most Viewed