ഐസിആർഎഫ് ഫേബർ കാസ്റ്റൽ സ്പെക്ട്ര ആർട്ട്സ് ആന്റ് പെയിന്റിങ്ങ് മത്സരം നാളെ
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിക്കുന്ന ഫേബർ കാസ്റ്റൽ സ്പെക്ട്ര ആർട്ട്സ് ആന്റ് പെയിന്റിങ്ങ് മത്സരം നാളെ ഇന്ത്യൻ സ്കൂൾ - ഇസ ടൗൺ കാമ്പസിൽ നടക്കും. 25 സ്‌കൂളുകളിൽ നിന്നുള്ള നാൽപതോളം കോർഡിനേറ്റർമാരാണ് ഇതിന്റെ വിജയത്തിനായി ഐസിആർഎഫ് പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നത്.
നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന പങ്കെടുക്കുന്ന പരിപാടിയിൽ ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകുന്നതോടൊപ്പം ഓരോ ഗ്രൂപ്പിൽനിന്ന് മികച്ച 50 പേർക്ക് മെഡലുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാവർക്കും സൗജന്യ ഡ്രോയിങ് മെറ്റീരിയലുകളും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും.
വിജയിക്കുന്ന കലാസൃഷ്‌ടികളും മറ്റ് മികച്ച സൃഷ്ടികളും 2025 ഐ.സി.ആർ.എഫ് വാൾ, ഡെസ്‌ക് കലണ്ടറുകളിൽ പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്‌പെക്‌ട്ര കൺവീനർ മുരളീകൃഷ്ണനെ 34117864 എന്ന നമ്പറിലോ ജോയന്റ് കൺവീനർ നിഥിനെ 39612819 എന്ന നമ്പറിലോ ബന്ധപ്പെട്ടാവുന്നതാണ്.
േ്ിു്ു