ഇൻഡമിനിറ്റി ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് വരുന്ന സംവിധാനം ആരംഭിച്ചു


ബഹ്റൈനിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ജോലി അവസാനിക്കുമ്പോൾ നൽകുന്ന ഇൻഡമിനിറ്റി ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് വരുന്ന സംവിധാനം ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്കാണ് ഇതിന്റെ പ്രതിമാസ വിഹിതം തൊഴിലുടമകൾ അടക്കന്നത്.

ഈ തുകയാണ് തൊഴിൽ നിർത്തി പോകുന്ന വിദേശ തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് അയച്ചു നൽകുന്നത്. ജോലി അവസാനിപ്പിച്ചശേഷം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്താൽ തൊഴിലാളികൾക്ക് എസ്.ഐ.ഒയുടെ ഇ-സർവിസുകളിലൂടെ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കും.പ്രവാസി തൊഴിലാളികളൂടെ അവകാശങ്ങൾ സുരക്ഷിതമാക്കാനും കൂടുതൽ സുതാര്യത ഉറപ്പ് വരുത്താനുമാണ് ഈ സംവിധാനം നടപ്പിൽ വരുത്തിയിരിക്കുന്നത്.

എസ്.ഐ.ഒ വെബ്‌സൈറ്റിലെ ‘ഇ-സർവിസസ്’ വിഭാഗത്തിൽ കയറി അഡ്വാൻസ്ഡ് ഇ-കീ ലോഗിൻ ഉപയോഗിച്ച് ഓതന്റിക്കേഷൻ നൽകുക എന്നതാണ് ഇതിന്റെ ആദ്യപടി. ഇതിന് ശേഷം ഐബാൻ നമ്പർ പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്താവുന്നതാണ്. നടപടിക്രമങ്ങൾ ലളിതമായി www.sio.gov.bh എന്ന വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

article-image

cvxcv

You might also like

Most Viewed