പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സ്പോർട്സ് ഡേ സംഘടിപ്പിച്ചു


ബഹ്റൈനിലെ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. മുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ഇത്തിഹാദ് ക്ലബ്‌ ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്. മാർച്ച്‌ പാസ്റ്റോട് കൂടി ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. നാല് ഗ്രൂപ്പുകളിലായി തരം തിരിച്ച് വ്യക്തിഗത ഇനങ്ങളിലായും ഗ്രൂപ്പ് തലങ്ങളിലായും മത്സരങ്ങൾ നടന്നു. ശ്രീജിത്ത്‌, പ്രവീൺ, വിഷ്ണു, ജിതിൻ രാജ്, ധന്യ പ്രവീൺ, ശിവപുത്രി, ധന്യ രാഹുൽ, നീതു രോഹിത് എന്നിവരാണ് വിവിധ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയത്. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ശിവദാസ് നായർ, മുരളി മേനോൻ, സജിത സതീഷ്, ദീപക് വിജയൻ, ഉഷ സുരേഷ്, ജഗദീഷ് കുമാർ, സുഭാഷ് മേനോൻ, അനിൽ കുമാർ, സൽമാനുൽ ഫാരിസ്, കെ ടി രമേഷ്, സന്തോഷ്‌ കടമ്പാട്ട്, സുധീർ , രമ്യ ഗോപകുമാർ, നീതു വിഷ്ണു,മിനി പ്രമിലാഷ് എന്നിവർ നേതൃത്വം നൽകി. മൂർത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.

article-image

aqswaqswqw

article-image

ewewew3qe3

article-image

aeqwaswqs

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed