ബുധയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ഫാർമേഴ്സ് മാർക്കറ്റ് ഈ മാസം7ന്


ബഹ്റൈനിലെ ബുധയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ എല്ലാ വർഷവും നടക്കുന്ന ഫാർമേഴ്സ് മാർക്കറ്റിന്റെ പന്ത്രണ്ടാം എഡീഷൻ ഡിസംബർ ഏഴിന് ആരംഭിക്കും. 2025 ഫെബ്രവരി 22 വരെ എല്ലാ ശനിയാഴ്ച്ചകളിലുമാണ് ഫാർമേഴ്സ് മാർക്കറ്റ് സന്ദർശകർക്കായി പ്രവർത്തിക്കുക. ബഹ്റൈനി കർഷകരുടെ കാർഷിക ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് ഇവിടെ വിൽക്കാനായി കൊണ്ടുവരുന്നത്. ബഹ്റൈൻ കൃഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ നാഷണൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫാർമേഴ്സ് മാർകറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താനായി കൃഷിമന്ത്രി വായെൽ അൽ മുബാറക്ക് ഇവിടെ സന്ദർശനം നടത്തി. സമീപ രാജ്യങ്ങളിൽ നിന്നടക്കമുള്ള ധാരാളം ആളുകൾ ഫാർമേഴ്സ് മാർക്കറ്റിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്താറുണ്ട്.

article-image

ോേ്ോേേോ

article-image

ോ്േോ്ാേ

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed