മയക്കുമരുന്നും സൈക്കോ ആക്ടീവ് വസ്തുക്കളും പിടിച്ചെടുത്തു
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് സയൻസിന്‍റെ ആന്‍റി-നാർകോട്ടിക് ഡയറക്ടറേറ്റ് ഏഴുകിലോഗ്രാം മയക്കുമരുന്നും സൈക്കോ ആക്ടീവ് വസ്തുക്കളും പിടിച്ചെടുത്തു.
ഇവ കൈവശം വെച്ചതിന് ഒരു സ്ത്രീ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി പേരെ പിടികൂടി. 32 ലിറ്റർ സി.ബി.ഡി ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1,00,000 ദിനാറാണ്.
തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
cvbcb