ജലീലിയോയുടെ ” റങ്കൂൺ സ്രാപ്പ് ” എന്ന നോവൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു
ബഹ്റൈൻ പ്രവാസിയും കഥാകൃത്തുമായ ജലീലിയോ രചിച്ച ” റങ്കൂൺ സ്രാപ്പ് ” എന്ന നോവൽ പ്രകാശനം പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ നിർവ്വഹിച്ചു. മ്യാന്മാറിലെ ഇന്ത്യൻ വംശജരുടെ ചരിത്രത്തിലൂടെ രോഹിങ്ക്യൻ സംഘർഷത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പലായനങ്ങളുടെയും, പൗരത്വ രാഷ്ട്രീയത്തിന്റെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് റങ്കൂൺസ്രാപ്പ്.
സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കവിയും ഗാന രചയിതാവുമായ ഉമ്പാച്ചി പുസ്തകത്തെ പരിചയപ്പെടുത്തി. യുവ എഴുത്തുകാരനും വിദ്യാഭ്യാസ പരിശീലകനുമായ ലിജേഷ് കുമാർ, യാത്രികനും എഴുത്തുകാരനുമായ സജി മാർക്കോസ്, സ്പാക് ചെയർമാൻ പി.ഉണ്ണികൃഷ്ണൻ, പുസ്തകോത്സവ കൺവീനർ ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു. സമാജം ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള ചടങ്ങിന് സ്വാഗതമാശംസിക്കുകയും, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ നായർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പുസ്തക പ്രകാശാനത്തിന് ശേഷം ഉണ്ണി ബാലകൃഷ്ണനുമായുള്ള മുഖാമുഖവും നടന്നു. പുസ്ത പ്രകാശനത്തിന് മുന്നോടിയായി മലയാളം മിഷൻ കുട്ടികൾക്ക് കഥ കേൾക്കാൻ ഒരുക്കിയിട്ടുള്ള ‘ഒരിടത്തൊരിടത്തൊരിടത്ത് ” എന്ന കഥയിടവും ബഹ്റൈനിലെ പാട്ടുകാരികളായ സുഹൃത്തുക്കളുടെ മ്യൂസിക് ബാൻഡായ ദി പിങ്ക് ബാങ്ക് ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.
്ിു്ു