പുസ്തകോത്സവം; മുഖാമുഖത്തിൽ എഴുത്തുക്കാരൻ ലിജീഷ് അതിഥിയായി പങ്കെടുത്തു
ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും ചേർന്ന് നടത്തുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന മുഖാമുഖത്തിൽ പ്രശസ്ത എഴുത്തുക്കാരൻ ലിജീഷ് കുമാർ അതിഥിയായി പങ്കെടുത്തു. തന്റെ രചനകളായ കഞ്ചാവ് അടക്കമുള്ള പുസ്തകങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, പുസ്തകോത്സവം കൺവീനർ ഹരിഷ് നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇന്ന് വൈകീട്ട് 7.30ന് പുസ്തകോത്സവ വേദിയിൽ നടക്കുന്ന ചടങ്ങിൽ ബഹ്റൈനിൽ നിന്നുള്ള എഴുത്തുക്കാരനായ ജലീലിയോയുടെ റങ്കൂൺ സ്രാപ്പ് എന്ന പുസ്തകം മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ പ്രകാശനം ചെയ്യും. ലിജീഷ് കുമാർ, ഉമ്പാച്ചി, പി വി രാധാകൃഷ്ണപിള്ള, പി ഉണ്ണികൃഷ്ണൻ, സജി മാർക്കോസ്, സെയിനുൽ ആബിദ് എന്നിവരും പങ്കെടുക്കും. 6000 ത്തിൽ അധികം ശീർഷകങ്ങളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പുസ്തകമേളയിൽ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
xzdas
Azx