ബഹറൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു
ബഹറൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംസ്ഥാന വനിതാ ലീഗ് ട്രഷറർ പി.പി. നസീമ ടീച്ചറുടെ പേരിലുള്ള മയ്യത്ത് നിസ്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷഹീർ കാട്ടാമ്പള്ളി, മുൻ ജില്ലാ സെക്രട്ടറി ഹുസൈൻ. സി മണിക്കോത്ത്, കാസർഗോഡ് മണ്ഡലം പ്രസിഡന്റ് റഫീഖ് ക്യാമ്പസ്, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സഹൽ കുന്നിൽ, ഉദുമ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് മമ്മു പൊവ്വൽ എന്നിവരാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്. ഉസ്താദ് അസ്‌ലാം ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സത്താർ ഉപ്പള നന്ദിയും പറഞ്ഞു.
്ിീേിീ്്ിേ