വോയ്‌സ് ഓഫ് ആലപ്പി സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് ആരംഭം
ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുകൾക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു. 2022ൽ രൂപംകൊണ്ട വോയ്‌സ് ഓഫ് ആലപ്പിക്ക് ബഹ്‌റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഏരിയ കമ്മിറ്റികൾ നിലവിലുണ്ട്. ഏരിയ തെരഞ്ഞെടുപ്പ് നടപടികൾക്ക് സിബിൻ സലിം, ധനേഷ് മുരളി, ഗിരീഷ് കുമാർ, അനസ് റഹിം, ജോഷി നെടുവേലിൽ, ജിനു കൃഷ്ണൻ, ജഗദീഷ് ശിവൻ, ബോണി മുളപ്പാമ്പള്ളി എന്നിവരാണ് നേതൃത്വം നൽകുന്നത്.
സെൻട്രൽ കമ്മിറ്റി തെരെഞ്ഞെടുപ്പുകൾക്ക് രക്ഷാധികാരികളായ ഡോ. പി.വി ചെറിയാൻ, സെയ്ദ് റമദാൻ നദ്‌വി, അനിൽ കുമാർ യു.കെ എന്നിവരും നേതൃത്വം നൽകും. ഡിസംബറിൽ സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി ജനുവരി മുതൽ പുതിയ കമ്മിറ്റികൾ സ്ഥാനമേൽക്കുമെന്നും സംഘാടകർ അറിയിച്ചു.
്േ്ിേേ്