മയക്കുമരുന്ന് കേസ്; അറബ് വംശജന് 15 വർഷം തടവും 5,000 ദിനാർ പിഴയും


ഭക്ഷണപദാർഥമെന്ന വ്യാജേന ബോക്സിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ അറബ് വംശജനായ യുവാവിന് ബഹ്റൈൻ കോടതി 15 വർഷം തടവും 5,000 ദിനാർ പിഴയും വിധിച്ചു. ഒന്നാം ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സംശയാസ്പദമായ പെരുമാറ്റത്തെത്തുടർന്നാണ് ഇയാളെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടന്ന പരിശോധനയിൽ ഇയാളുടെ ബാഗേജിൽനിന്ന് നൈലോണിൽ പൊതിഞ്ഞ 53 കഷണം കഞ്ചാവ്, ഭക്ഷണ ബോക്സിൽ ഒളിപ്പിച്ച 1,975 ക്യാപ്റ്റഗൺ ഗുളികകൾ, 1,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെത്തി. പിന്നീട് ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച 34.47 ഗ്രാം കഞ്ചാവും കട്ടിങ് ഉപകരണങ്ങൾ, പാക്കേജിങ് സാമഗ്രികൾ, ഇലക്ട്രോണിക് സ്കെയിൽ എന്നിവയും കണ്ടെത്തി. ഈവർഷം ആദ്യമാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു.

article-image

ോിേ്ോേ്ോേൈ

You might also like

Most Viewed