ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ്; നിർദേശവുമായി എം.പിമാർ
രാജ്യത്ത് ടൂറിസ്റ്റ് വിസയിലെത്തുന്നവരെക്കൂടി ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദേശവുമായി പാർലിമെന്റ് എം.പിമാർ രംഗത്ത്. ടൂറിസ്റ്റ് വിസയിലെത്തുന്നവരിൽനിന്ന് ഇതിനുള്ള ഫീസ് ഈടാക്കാനുള്ള നിർദേശമാണ് സാമ്പത്തികകാര്യ സമിതി വൈസ് ചെയർമാൻ മുഹമ്മദ് അൽ മറാഫിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാർ മുമ്പോട്ട് വെച്ചിരിക്കുന്നത്. ഈ നിർദേശം ചർച്ച ചെയ്യുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു.
നിർദേശം നടപ്പാക്കുകയാണെങ്കിൽ, വിനോദസഞ്ചാരികൾ അവരുടെ വിസ അപേക്ഷ പ്രക്രിയയുടെ ഭാഗമായി അധിക ഫീസ് നൽകേണ്ടിവരും. അതേസമയം സന്ദർശകർക്ക് അവരുടെ താമസസമയത്ത് ആരോഗ്യ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. ടൂറിസ്റ്റ് വിസയുടെ ഭാഗമായി സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത് സുരക്ഷിതവും വിനോദസഞ്ചാര സൗഹൃദവുമായ ഒരു കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈനിന്റെ ആകർഷണം വർധിപ്പിക്കുമെന്നാണ് എംപിമാരുടെ വാദം.
ോ്േോേോേ