നാൽപ്പത്തിയഞ്ചാമത് ജി.സി.സി ഉച്ചകോടിക്ക് ഇന്ന് ആരംഭം


നാൽപ്പത്തിയഞ്ചാമത് ജിസിസി ഉച്ചക്കോടി കുവൈത്തിൽ ഇന്നാരംഭിക്കും. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയടക്കമുള്ള ജിസിസി ഭരണാധികാരികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മേഖലയിലും ആഗോളതലത്തിലും വിവിധ വെല്ലുവിളികൾ വർധിക്കുകയും പ്രതിസന്ധികൾ വഷളാവുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് ജി.സി.സി ഉച്ചകോടി നടക്കുന്നത്.

പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടങ്ങളെ നേരിടുന്നതിനെ കുറിച്ചും, വെല്ലുവിളികൾ മറികടക്കലിനെ കുറിച്ചുമായിരിക്കും പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ഇസ്രായേലിന്റെ ഫസലസ്തീൻ ആക്രമണം, ലബനാൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള കടന്നുകയറ്റവും ആക്രമണവും ഉച്ചകോടിയിൽ വിഷയമാകും. ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണം ലക്ഷ്യമിടുന്ന പദ്ധതികളും സംയുക്ത പ്രവർത്തനം വർധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും ഉച്ചകോടി മുന്നോട്ടുവെക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

article-image

ോേോൗോൗോ

You might also like

Most Viewed