ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ സ്പെഷാലിറ്റി മെഡിക്കൽ സെന്റർ അദിലിയ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രഷർ, ക്രിയാറ്റിൻ , ബ്ലഡ് ഷുഗർ, എസ്‌.ജി.പി.ടി, യൂറിക് ആസിഡ്, ടോട്ടൽ കൊളസ്‌ട്രോൾ എന്നീ ടെസ്റ്റുകൾക്ക് പുറമെ, റിസൽട്ടുമായി ഒരു തവണ ഡോക്ടർമാരെ കാണുന്നതിനുള്ള അവസരവും അൽഹിലാൽ മെഡിക്കൽ സെന്റർ സൗജന്യമായി ഒരുക്കിയിരുന്നു.

ക്യാമ്പിൽ 180 പേർ പങ്കെടുത്തു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ.വി.കെ. തോമസ് മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കെ.സി.എ പ്രസിഡന്‍റ് ജയിംസ് ജോൺ, ഡോ.പി.കെ. ചൗധരി , സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ്, ഗുദൈബിയ കൂട്ടം ചീഫ് കോഓഡിനേറ്റർ സുബീഷ് നട്ടൂർ എന്നിവർ ആശംസകൾ അറിയിച്ചു. ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് പ്രസിഡന്‍റ് റോജി ജോൺ സ്വാഗതവും, ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും പറഞ്ഞു.

അൽഹിലാൽ മെഡിക്കൽ സെന്റർ മാനേജ്‌മെന്റ് പ്രതിനിധികളായ ഷിജിൻ വി. രാജു, അമൽ ബാലചന്ദ്രൻ, ബി.ഡി.കെ ട്രഷറർ സാബു അഗസ്റ്റിൻ, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ നിതിൻ ശ്രീനിവാസ്, രേഷ്മ ഗിരീഷ്, ധന്യ വിനയൻ, സലീന റാഫി, സഹ്‌ല ഫാത്തിമ, അബ്ദുൽ നാഫി, സിജോ ജോസ്, ഗിരീഷ് കെ.വി, സുജേഷ് എണ്ണക്കാട്, സുനിൽ മനവളപ്പിൽ എന്നിവർ നേതൃത്വം നൽകി.

article-image

fgfdg

You might also like

Most Viewed