പിജിസി സൈക്കോതെറാപ്പി ക്ലാസ് സമാപിച്ചു; കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ശിൽപ്പശാല
മനാമ:
ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസങ്ങളിലായി നടത്തിവന്ന സൈക്കോതെറാപ്പി പരിശീലന ക്ലാസ് സമാപിച്ചു. ബി പൊസിറ്റീവ് കൗൺസിലിങ്ങ് സെന്ററിന്റെ ഡയറക്ടറും, പ്രമുഖ സൈക്കോളജിസ്റ്റുമായ റവറന്റ് ഡോക്ടർ ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ മാഹൂസിലെ മക്കൻഡിസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. അമ്പതിലധികം പേർ പരിശീലനത്തിൽ പങ്കാളികളായി. ഇവർക്കുള്ള സെർട്ടിഫിക്കേറ്റ് വിതരണം പിജിസി ചെയർമാൻ ഡോ ജോൺ പനക്കലിന്റെ നേതൃത്വത്തിൽ നടന്നു.
റവറന്റ് ഡോക്ടർ ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ ഡിസംബർ 1ന് ഞായറാഴ്ച്ച വൈകീട്ട് 7മണി മുതൽ പത്ത് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായി ജേർണി ടു ഡെസ്റ്റിനേഷൻ എന്ന പേരിലും ഡിസംബർ 2ന് തിങ്കളാഴ്ച്ച ഫാമിലി എന്റിച്ച്മെന്റ് എന്ന പേരിൽ മുതിർന്നവർക്കായും സൗജന്യ ശിൽപ്പശാലയും നടക്കും. കാലികപ്രസക്തമായ വിഷയങ്ങളാണ് ശിൽപ്പശാലയിൽ പ്രതിപാദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 3568 0258 അല്ലെങ്കിൽ 3692 1998 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പിജിസി അധികൃതർ അറിയിച്ചു.
aa