മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും
ബഹ്‌റൈനിലെ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി.
രാജ്യത്തിന്റെ മത്സ്യസമ്പത്തും മത്സ്യബന്ധന പാരമ്പര്യവും സംരക്ഷിക്കാനും മേഖലയിൽ സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുദ്ദേശിച്ചാണ് ഈ നിർദേശം പാർലിമെന്റിൽ പാസാക്കിയിരിക്കുന്നത്.
പാർലമെന്റ് സെഷനിൽ എം.പിമാരായ മുനീർ സെറൂർ, ലുൽവ അൽ റുമൈഹി, നജീബ് അൽ കുവാരി, മറിയം അൽ സയേഗ്, മുഹമ്മദ് അൽ അഹമ്മദ്എന്നിവരാണ് നിർദേശം മുന്നോട്ടുവെച്ചത്.
വിദേശ തൊഴിലാളികൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നും അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ‍്യസമ്പത്തിന്റെ ശോഷണത്തിനിടയാക്കുന്നുണ്ടെന്നുമുള്ള ആശങ്കകൾ ഇതുമായി ബന്ധപ്പെട്ട ചർച്ചാവേളയിൽ എം.പിമാർ പ്രകടിപ്പിച്ചു.
പ