എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ ശ്രദ്ധേയമായി
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മദീന പാഷൻ ശ്രദ്ധേയമായി. രണ്ടു സെഷനുകളിലായി നടന്ന മദീന പാഷന്‍റെ ആദ്യ സെഷനിൽ ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്ത 180ൽ പരം വരുന്ന അംഗങ്ങൾ പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്‍റ് അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ഇസ്തിഖാമ കൺവീനർ മുജ്തബ ഫൈസി ആനക്കര മദ്ഹു റസൂൽ പ്രാഷണം നടത്തി. മദീന പാഷൻ അമീർ അഷറഫ് അൻവരി നിയന്ത്രിച്ച പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്‍റ് സജീർ പന്തക്കൽ ആമുഖ ഭാഷണവും ജോയിന്റ് സെക്രട്ടറി ഷാജഹാൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു.
മുഹമ്മദ് നബി പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ നടന്ന പൊതുസമ്മേളനം ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുജ്തബ ഫൈസി ആനക്കര പ്രമേയ പ്രഭാഷണവും നടത്തിയ സമ്മേളനത്തിൽ സമസ്ത കേന്ദ്ര വർക്കിങ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്‍റുമാരായ സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഹാഫിള് ഷറഫുദ്ദീൻ മൗലവി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ജോയന്റ് സെക്രട്ടറി കെ.എം.എസ് മൗലവി, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി തുടങ്ങിയവർ പങ്കെടുത്തു.
അബ്ദുൽ മജീദ് ചോലക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
്ിു്ിു