സീറോ മലബാർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയ്തു
സിംസ് എന്ന പേരിൽ അറിയപ്പെടുന്ന സീറോ മലബാർ സൊസൈറ്റി ബഹ്‌റൈനിൽ ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൽമാനിയയിലെ മർമരീസ് ഹാളിൽ വച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
രജത ജൂബിലി ആഘോഷങ്ങളുടെ സ്മാരക ഫലകത്തിന്റെ അനാച്ഛാദനവും, സിംസ് രജത ജൂബിലി ലോഗോ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
പ്രമുഖ ബിസിനസുകാരായ കെ ജി ബാബുരാജനെയും, 1999 -ൽ സിംസ് പ്രവർത്തങ്ങൾക്കു തുടക്കം കുറിച്ച മുൻ പ്രസിഡന്റുമാരായ ജോസഫ് കെ തോമസ്, ജേക്കബ് വാഴപ്പിള്ളി എന്നിവരെയും ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു.
സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള നല്ല സമരിയക്കാരൻ പുരസ്‌കാരം ഡേവിസ് ടി മാത്യുവിനും, ബെസ്റ്റ് എന്റർപ്രണർ പുരസ്കാരം ജിമ്മി ജോസഫിനും സിംസ് ബിസിനസ് എക്സലൻസ് പുരസ്‌കാരം എ.ടി. ബിജുവിനും, ജസ്റ്റിൻ ജോർജിനും സമ്മാനിച്ചു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ നന്ദി പറഞ്ഞു. വിവിധ സാമൂഹ്യനേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
ിു