ജി.സി.സി ഉച്ചകോടിയിലേക്ക് ഹമദ് രാജാവിനെ ക്ഷണിച്ച് കുവൈത്ത് അമീർ
ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ ക്ഷണിച്ച് കുവൈത്ത് അമീർ. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്‌യ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ കത്ത് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്ക് കൈമാറി.
ഗുദൈബിയ കൊട്ടാരത്തിൽ വെച്ച് നടന്ന കൂടികാഴ്ച്ചയിൽ ഇരുവരും കുവൈത്തും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
45ാമത് ജി.സി.സി ഉച്ചകോടിയാണ് കുവൈത്തിൽ നടക്കുന്നത്. ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ധനമന്ത്രി മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ്കാര്യ മന്ത്രി ഹമദ് അൽ മാൽക്കി എന്നിവരും കൂടികാഴ്ച്ച വേളയിൽ സന്നിഹിതരായിരുന്നു.
േ്ിുേ്ു