സൗജന്യ ആയുർവേദിക് മെഡിക്കൽ ക്യാമ്പും ദന്ത പരിശോധനയും സംഘടിപ്പിക്കുന്നു


അനന്തപുരി അസോസിയേഷൻ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മിഡിൽ ഈസ്റ്റ് -ശാന്തിഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ആയുർവേദിക് മെഡിക്കൽ ക്യാമ്പും ദന്ത പരിശോധനയും സംഘടിപ്പിക്കുന്നു. നവംബർ 29ന് വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ ഒരുമണിവരെ ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലാണ് ക്യാമ്പ് നടത്തുക.

ക്യാമ്പിൽ ദന്തരോഗ വിദഗ്ധൻ ഡോക്ടർ ജെയ്സി ജോയ്, ആയുർവേദ ഡോക്ടർ അതുല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ സേവനം ലഭ്യമായിരിക്കും. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ഹൈറ്റ് വെയിറ്റ്, ആയുർവേദ ഡോക്ടറുടെ സേവനം, സൗജന്യ ദന്ത പരിശോധന, പ്രത്യേക ആയുർവേദ ചികിത്സ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

പങ്കെടുക്കുന്നവർക്ക് സ്പെഷൽ ഡിസ്കൗണ്ട് കൂപ്പണുകളും പാക്കേജുകളും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 321 0188 അല്ലെങ്കിൽ 3360 9758 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfs

You might also like

Most Viewed