‘ജ്വല്ലറി അറേബ്യ 2024’ അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ ആരംഭിച്ചു
ലോകോത്തര ബ്രാൻഡുകളുടെ വൻ ആഭരണശേഖരവുമായി ‘ജ്വല്ലറി അറേബ്യ 2024’ അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ ആരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സുഗന്ധദ്രവ്യങ്ങളുടെ പ്രദർശനമായ സെന്റ് അറേബ്യയും ഇവിടെ ആരംഭിച്ചു.
അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. നാളെ വരെ ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെയും നവംബർ 29ന് വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും 30ന് ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം.
ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചെയർപേഴ്‌സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി അടക്കം പ്രമുഖർ സന്നിഹിതരായിരുന്നു. നവംബർ 30ന് പ്രദർശനം അവസാനിക്കും.
rrtert
dfgfg