ജ്വല്ലറി അറേബ്യ, മരായി 2024; ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത ക്രമികരണങ്ങൾ പ്രഖ്യാപിച്ചു
ബഹ്റൈനിൽ ഈ ആഴ്ച്ച നടക്കുന്ന ജ്വല്ലറി അറേബ്യ, മരായി 2024 എന്നീ പരിപാടികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത ക്രമികരണങ്ങൾ പ്രഖ്യാപിച്ചു. ബഹ്റൈൻ ബേ റോഡിലൂടെയുള്ള ഗതാഗതമാണ് നിയന്ത്രിച്ചിട്ടുള്ളത്. ഈ സമയത്ത് നിർദിഷ്ട പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ജ്വല്ലറി അറേബ്യ, സിറ്റിസ്കേപ്പ് സന്ദർശകർക്ക് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ പി9, പി8, പി7 എന്നീ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. ഷട്ടിൽ ബസുകൾ വേദികളിലേക്ക് ഗതാഗതം ലഭ്യമാക്കും. എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ പി1, പി2, പി3, പി4 എന്നി സ്ഥലങ്ങളിൽ അധിക പാർക്കിംഗ് ലഭ്യമാക്കും.മറായിലെത്തുന്ന സന്ദർശകർ അൽ ജസൈർ ബീച്ചിലെ പാർക്കിംഗ് ഉപയോഗിക്കണം. ഷട്ടിൽ ബസുകൾ അവരെ പരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.
്ിു