ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിട്യുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ 16ആമത് വാർഷിക സമ്മേളനം നവംബർ 29, 30 തീയ്യതികളിൽ


ബഹ്റൈനിലെ ഇന്ത്യക്കാരായ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിട്യുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പതിനാറാമത് വാർഷിക സമ്മേളനം നവംബർ 29, 30 തീയ്യതികളിൽ മനാമ ഡിപ്ലോമാറ്റ് റാഡിസൺ ഹൊട്ടലിൽ വെച്ച് നടക്കും. ന്യൂ എജ് എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിലെ 35ൽ പരം വിശിഷ്ടവ്യക്തികളാണ് പ്രതിനിധികളുമായി സംവേദിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ബിസിഐസിഎഐ ചെയർപേഴ്സൺ സി എ വിവേക് ഗുപ്തയുടെ നേതൃത്വത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ പങ്ക് വെച്ചു. കൂടുതൽ വിവരങ്ങൾക്ക് അങ്കുഷ് മൽഹോത്രയുമായി 3987 2388  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

മപമനപ

You might also like

Most Viewed