മറാഇ- ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ഏഴാം പതിപ്പ് നവംബർ 27 മുതൽ ഡിസംബർ 1 വരെ


മറാഇ എന്ന പേരിൽ നടക്കുന്ന ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ഏഴാം പതിപ്പ് നവംബർ 27 മുതൽ ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കും. അപൂർവ ഇനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പത് വരെ നടക്കുന്ന പ്രദർശനത്തിൽ നിരവധി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്ക് മൃഗോൽപാദന മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിൽ മേള സഹായകമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു. മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും. 2010 മുതൽക്കാണ് മറാഇ മേള ബഹ്റൈനിൽ ആരംഭിച്ചത്.

article-image

cfghh

You might also like

Most Viewed