ജ്വല്ലറി അറേബ്യ 2024 നാളെ മുതൽ
ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനങ്ങളിൽ ഒന്നായ ജ്വല്ലറി അറേബ്യയുടെ ഈ വർഷത്തെ എഡിഷൻ നാളെ മുതൽ നവംബർ 30 വരെ ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ നടക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. ഈ വർഷം 30 ശതമാനം വർദ്ധനവാണ് പ്രദർശകരുടെ എണ്ണത്തിൽ ഉള്ളത്. ഇന്റർനാഷനൽ ഡിസൈനേഴ്‌സ് പവലിയനിൽ ആഗോള ഡിസൈനർമാരുടെ സ്റ്റാളുകളുമുണ്ടാകും.
എല്ലാ വര്‍ഷവും ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് സെന്റ് അറേബ്യയും നടക്കുന്നുണ്ട്. നവംബർ 26 മുതൽ 28 വരെ ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയും 29ന് വൈകീട്ട് 4 മുതൽ രാത്രി 10 വരെയും 30ന് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയും പൊതുജനങ്ങൾക്കും പ്രദർശത്തിൽ പ്രവേശനമുണ്ട്.
ബിസിനസ് അവസരങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമായി രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിൽ ജ്വല്ലറി അറേബ്യ പ്രധാന പങ്ക് വഹിക്കുന്നതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സി.ഇ.ഒയും എക്‌സിബിഷൻ വേൾഡ് ബഹ്‌റൈൻ ചെയർപേഴ്സണുമായ സാറാ അഹമ്മദ് ബുഹെജി അഭിപ്രായപ്പെട്ടു.
dgdg