ബഹ്‌റൈൻ നവകേരള ഹൂറ - മുഹറക്ക് മേഖല സമ്മേളനം സംഘടിപ്പിച്ചു


ബഹ്‌റൈൻ നവകേരള ഹൂറ - മുഹറക്ക് മേഖല സമ്മേളനം, സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ ഉത്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷനായിരുന്നു. കോ - ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ . കെ. ജയൻ, പ്രശാന്ത് മാണിയത്ത്, എസ്. വി. ബഷീർ എന്നിവർ പ്രസംഗിച്ചു. അഭിനവ് അശോക് അനുശോചന പ്രമേയവും സുബേർ പി വി കെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സുമേഷ് കോക്കാടൻ സ്വാഗതവും ഷാജഹാൻ കരുവന്നൂർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ. രഞ്ജിത്ത് ( പ്രസിഡന്റ് ), ഷാജഹാൻ കരുവന്നൂർ ( സെക്രട്ടറി ), അജിത്ഖാൻ ( ട്രഷറർ ),
സുമേഷ് കൊക്കാടൻ ( വൈസ്. പ്രസിഡന്റ് ), അഭിനവ് അശോക് ( ജോയിന്റ് സെക്രട്ടറി ), സുബൈർ പി. വി. കെ., ഷാജി തുമ്പരത്തി
( എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര സമ്മേളന പ്രതിനിധികളായി ഉണ്ണികൃഷ്ണൻ സോപാനം , ബിജു വർഗ്ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

article-image

adsa

You might also like

Most Viewed