ഇന്ത്യൻ സ്കൂൾ ഉർദു വകുപ്പിന്റെ കീഴിൽ ഉർദു ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു
ഇന്ത്യൻ സ്കൂൾ ഉർദു വകുപ്പിന്റെ കീഴിൽ ഉർദു ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി ആൻഡ് മെംബർ-അക്കാദമിക്സ് രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി.സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.
ഭരണസമിതി അംഗം മുഹമ്മദ് നയാസ് ഉല്ല ഉർദു ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഉർദു ദിനത്തിന്റെ ഭാഗമായി നാലു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നിരവധി മത്സരങ്ങൾ നടന്നു. ചിത്രരചന, കളറിങ് മത്സരങ്ങൾ, കവിതാ പാരായണം, കഥ പറയൽ, പോസ്റ്റർ നിർമാണം, പ്രസംഗം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഹിബ നിയാസ് ഉർദു ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഉർദു മുസാഹിയ്യ മുഷിയാറ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
ിംു്ിംു