ഇന്ത്യൻ സ്‌കൂൾ വാർഷിക കായിക മേള: ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാർ


ഇന്ത്യൻ സ്‌കൂൾ വാർഷിക കായിക മേളയിൽ  ജെ.സി ബോസ് ഹൗസ്  446 പോയിന്റ്  നേടി ഓവറോൾ ചാമ്പ്യന്മാരായി. ഇസ ടൗൺ കാമ്പസിൽ നടന്ന കായികമേളയിൽ  325 പോയിന്റുമായി  സി.വി രാമൻ ഹൗസ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ 310 പോയിന്റുമായി  ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനത്തെത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി.രാജപാണ്ഡ്യൻ മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഏകദേശം ആയിരത്തോളം  വിദ്യാർത്ഥികൾ സ്‌കൂൾ ബാൻഡിന്റെയും  ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്രയും ശ്രദ്ധേയമായി.

ജൂനിയർ വിംഗ് ചിയർ ലീഡേഴ്‌സിന്റെ  നൃത്ത പ്രദർശനം, മാർച്ച് പാസ്റ്റ് എന്നിവയും ഇതോടൊപ്പം ഉണ്ടായിരുന്നു. സ്‌കൂൾ സ്‌പോർട്‌സ് ക്യാപ്റ്റൻ പ്രണവ് പള്ളിപ്പുറത്ത്  ഒളിമ്പിക്  ദീപം സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസിന് കൈമാറി. വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ആശംസ നേർന്നു. വകുപ്പ്  മേധാവി ശ്രീധർ  ശിവ  കായിക  റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ  സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി പ്രകാശിപ്പിച്ചു. വിജയികൾക്ക് അഞ്ഞൂറിലധികം  മെഡലുകളും ട്രോഫികളുമാണ് കായികമേളയിലൂടെ വിതരണം ചെയ്തത്. 

article-image

ംമനമംന

article-image

ി്ു്ിു

article-image

ിു്ു്

article-image

ിുപുപ

article-image

്ിുിു

You might also like

Most Viewed