ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ്
ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നടന്നു. സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് ഹൊട്ടലിലെ കൺവെൻഷൻ സെന്ററിൽ വെച്ചാണ് സമ്മേളനം നടന്നത്. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാനും ബഹ്‌റൈൻ ഡയബറ്റിസ് സൊസൈറ്റി ബോർഡ് ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യമന്ത്രി ഡോ. ജലീല അസ്സയ്യിദ്, എസ്.സി.ഡബ്ല്യു സെക്രട്ടറി ജനറൽ ലുൽവ അൽ അവധി എന്നിവർ പങ്കെടുത്തു. ഡയബറ്റിസ് ആൻഡ് ക്വാളിറ്റി ഓഫ് ലൈഫ് എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ജി.സി.സി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധരാണ് പങ്കെടുത്തത്. പ്രമേഹവും സ്ത്രീകളുടെ ആരോഗ്യവും സംബന്ധിച്ച സെഷനുകളും സ്കൂൾ സൂപ്പർവൈസർമാർക്കുള്ള ശിൽപശാലകളും നടന്നു.
dvxgv