അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി


47 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന അബ്ദുൽ ഗഫൂർ പാടൂരിന് അൽ മന്നാഇ സെന്റർ മലയാള വിഭാഗം യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ മീത്തൽ മാളികണ്ടി സ്വാഗതം പറഞ്ഞു. സെന്റർ പ്രസിഡന്റ് ഹംസ അമേത്ത് അധ്യക്ഷത വഹിച്ചു. എട്ടു വർഷത്തോളം സംഘടനയുടെ ജനറൽ സെക്രട്ടറി ആയും, എജുക്കേഷനൽ സെക്രട്ടറി, യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച അബ്ദുൽ ഗഫൂർ പാടൂരിന് ആശംസകൾ അർപ്പിച്ച് ടി.പി. അബ്ദുൽ അസീസ്, സി.ടി. യഹ്‌യ, സമീർ ഫാറൂഖി, വി.പി. അബ്ദു റസാഖ്, പി.പി. ഹനീഫ്, ഹംസ കെ. ഹമദ്, ഷമീർ ബാവ, നിഷാദ് ഹിദ്ദ്, സി.കെ. അബ്ദുല്ല, നൗഷാദ് കാടാച്ചിറ, ഹംസ റോയൽ, സമീർ അലി, മജീദ് പട്‍ല, സഹീൻ നിബ്രാസ് എന്നിവർ സംസാരിച്ചു. സംഘടനയുടെ മുതിർന്ന അംഗം യാഖൂബ് ഈസ്സ അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി. അബ്ദുൽ ഗഫൂർ പാടൂർ മറുപടി പ്രസംഗം നിർവഹിച്ചു. സാദിഖ് ബിൻ യഹ്‌യ നന്ദി പറഞ്ഞു.

article-image

adefsdsaasasw

You might also like

Most Viewed