ബഹ്‌റൈൻ ഗ്രാൻഡ് പ്രി എയർലി ബേഡ് ടിക്കറ്റ് വാങ്ങുന്നവർക്ക് പ്രീ-സീസൺ ടെസ്റ്റിങ് വേദിയിലേക്കും പ്രവേശനം
അടുത്ത വർഷം നടക്കുന്ന ഫോർമുല 1 ബഹ്‌റൈൻ ഗ്രാൻഡ് പ്രിയിലേയ്ക്ക് ഏർളി ബേർഡ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഫോർമുല 1 പ്രീ-സീസൺ ടെസ്റ്റിങ് വേദിയിലേക്കും പ്രവേശനം ലഭിക്കുമെന്ന് എഫ് വൺ അധികൃതർ അറിയിച്ചു. ഫെബ്രുവരി 26 മുതൽ 28 വരെ സഖീറിൽ നടക്കുന്ന പ്രീ-സീസൺ ടെസ്റ്റുകളിലാണ് സൗജന്യ പ്രവേശനം നൽകുന്നത്. ഏർലി ബേർഡ് ഓഫർ ഡിസംബർ ഏഴിന് അവസാനിക്കുന്നതിനാൽ ആരാധകർ എത്രയും വേഗം ടിക്കറ്റുകൾ കരസ്ഥമാക്കാൻ ബി.ഐ.സി അഭ്യർഥിച്ചു. മാർച്ച് 14 മുതൽ 16 വരെ ആസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്കുശേഷം രണ്ടാഴ്‌ച കഴിഞ്ഞാണ് എഫ് വണിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്.
ഏപ്രിൽ 11 മുതൽ 13 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന 24 റൗണ്ട് ചാമ്പ്യൻഷിപ്പിന്റെ നാലാമത്തെ ഇവന്റാണ് F1 ബഹ്‌റൈൻ ഗ്രാൻഡ് പ്രി. ബഹ്‌റൈന് മുമ്പ് ചൈനയിലും ജപ്പാനിലും മത്സരങ്ങൾ നടക്കും. മിഡിലീസ്റ്റിൽ നടക്കുന്ന സീസണിലെ ആദ്യ റേസായിരിക്കും ഫോർമുല 1 ബഹ്‌റൈൻ ഗ്രാൻഡ് പ്രി. ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ കിഴിവാണ് ബി.ഐ.സിയുടെ ഏർളി ബേർഡ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു.
qwsaqswdaqsw