ഗ്യാസ്‌ട്രോണമി ടൂറിസം വേൾഡ് ഫോറം സമാപിച്ചു
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ എക്‌സിബിഷൻ വേൾഡിൽ സംഘടിപ്പിച്ച ഗ്യാസ്ട്രോണമി ടൂറിസം 9-ാമത് വേൾഡ് ഫോറം സമാപിച്ചു. ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചെയർപേഴ്‌സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പാചകകല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധരുടെ സാന്നിദ്ധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
ഫോറത്തിന്റെ പത്താം പതിപ്പ് സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യനില്‍ നടക്കുമെന്ന് ബാസ്‌ക് പാചക കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ ജോക്സെ മാരി ഐസെഗ അറിയിച്ചു. സമാപനച്ചടങ്ങില്‍ ബാസ്‌ക് പാചക കേന്ദ്രത്തിലെ മാസ്റ്റേഴ്സ് ഇന്‍ ഗ്യാസ്‌ട്രോണമി ടൂറിസത്തിന്റെ കോഓഡിനേറ്റര്‍ ഡേവിഡ് മോറയും യു.എന്‍.ഡബ്ല്യു.ടി.ഒയിലെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഡയറക്ടര്‍ സാന്ദ്ര കാര്‍വാവോയും സംസാരിച്ചു.
dsvdeswfaeqsw