ഫുഡ് സർവിസ് എക്വിപ്മെന്റ് മേഖലയിലെ ലോകോത്തര ബ്രാൻഡ് ‘പാരമൗണ്ട്’ ഇനി ബഹ്‌റൈനിലും
കമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോളതലത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന പാരമൗണ്ട് ഫുഡ് സർവിസ് എക്യുപ്‌മെന്റ് സൊലൂഷൻസിന്റെ ബഹ്റൈനിലെ ആദ്യ ഷോറൂം ടൂബ്ലിയിലെ അൽ അമ്മാരിയ സെന്റർ ബിൽഡിങ്ങിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. മനാമ ഡൗൺ ടൗൺ റൊട്ടാനയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ മാനേജ്മെന്റ് പ്രതിനിധികൾ പങ്ക് വെച്ചു. റേഷനൽ, നുവോവ സിമോനെല്ലി, റോബോട്ട് കൂപ്പെ എന്നിവയുൾപ്പെടെ 300ലധികം ആഗോള ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പാരമൗണ്ട് ഷോറൂമിൽ ലഭ്യമാണ്. ബേക്കറി, റസ്റ്റാറന്റ്, കിച്ചൻ, ഗ്രോസറി, എക്വിപ്മെന്റുകൾ എന്നിവയുടെ വിപണനം നടത്തി 36 വർഷമായി ഗൾഫ് മേഖലയിൽ പാരാമൗണ്ട് സജീവ സാന്നിധ്യമാണ്.
മാനേജിങ് ഡയറക്ടർ കെ.വി. ഷംസുദ്ദീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, ഡയറക്ടർമാരായ ഹിഷാം ഷംസുദ്ദീൻ, അമർ ഷംസുദ്ദീൻ, ക്ലയന്റ് റിലേഷൻസ് സ്പെഷലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്നലെ വൈകീട്ട് ഇവിടെ വെച്ച് തന്നെ നടന്ന ഫൗണ്ടേഴ്സ് ഡിന്നറിൽ സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ, ഹോസ്പിറ്റാലിറ്റി, ഫുഡ് സർവിസ് മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ‘ഭക്ഷ്യസേവനത്തിന്റെ ഭാവി: ഇന്നൊവേഷനുകൾ, വെല്ലുവിളികൾ, പ്രാദേശിക വളർച്ച’ എന്ന തലക്കെട്ടിൽ പാനൽ ചർച്ചയും നടന്നു.
asaswaw