ശൈത്യകാലകാമ്പിങ്ങിന്റെ പെർമിറ്റിനായി ഇതുവരെ റെജിസ്റ്റർ ചെയ്തത് 2600ഓളം പേർ
ശീതകാലത്ത് ബഹ്റൈനിൽ സജീവമാകുന്ന ശൈത്യകാലകാമ്പിങ്ങിന്റെ പെർമിറ്റിനായി ഇതുവരെ 2600ഓളം പേർ റെജിസ്റ്റർ ചെയ്തതായി സതേൺ ഗവർണറേറ്റ് അധികൃതർ അറിയിച്ചു. ഇത്തവണ പതിനായിരത്തോളം പേരെയാണ് സാഖിറിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പിങ്ങ് നടത്താനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. സുരക്ഷിതമായി ക്യാമ്പിങ്ങ് നടത്താനുള്ള സൗകര്യങ്ങൾ ഇതിനകം തന്നെ ഏർപ്പാട് ചെയ്തതായും, ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുകഴിഞ്ഞതായും ഗവർണറേറ്റ് അധികൃതർ വ്യക്തമാക്കി. നവംബർ 15 മുതൽക്കാണ് ക്യാമ്പിങ്ങിനായുള്ള റെജിസ്ട്രേഷൻ ആരംഭിച്ചത്. നവംബർ 25ന് റെജിസ്ട്രേഷൻ അവസാനിക്കും. അൽജുനോബ്യ ആപ്ലിക്കേഷനിലെ ഖായിം ഇനിഷ്യേറ്റീവിലൂടെയാണ് റെജിസ്ട്രേഷൻ ചെയ്യേണ്ടത്. 21 വയസിന് മുകളിൽ പ്രായമുള്ള ബഹ്റൈനി സ്വദേശികൾക്കാണ് പെർമിറ്റുകൾ നൽകുന്നത്. ഫെബ്രവരി 20 വരെയാണ് ക്യാമ്പിങ്ങ് സീസൺ. ക്യാമ്പിങ്ങിനായി എത്തുന്നവർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
dsvadsaqswasa