ഈ വർഷം നാടുകടത്തപ്പെട്ടത് 6327 അനധികൃത തൊഴിലാളികൾ
തൊഴിൽ, താമസവിസ നിയമങ്ങൾ ലംഘിച്ച 181 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നവംബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 1668 തൊഴിൽ പരിശോധനകളാണ് നടന്നത്. ഇതിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 45 തൊഴിലാളികളെ പിടികൂടി. 33 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമേ, കാപിറ്റൽ ഗവർണറേറ്റിൽ 20 കാമ്പയിനുകൾ നടന്നു.
മുഹറഖ് ഗവർണറേറ്റിൽ നാല്, നോർതേൺ ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ മൂന്ന് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി. ഈ വർഷം ഇതുവരെ 49,614 പരിശോധനകളും 750 സംയുക്ത കാമ്പയിനുകളും നടത്തി. 2502 നിയമലംഘകരെ കണ്ടെത്തുകയും 6327 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു.
wrgsererwewew