ബഹ്‌റൈനിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ലക്ഷ്യമിട്ട് ബംഗ്ര നൃത്ത പരിപാടി സംഘടിപ്പിക്കുന്നു


ബഹ്‌റൈനിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ലക്ഷ്യമിട്ട് ബംഗ്ര നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. നാഷനൽ സ്റ്റേഡിയത്തിൽ ഡിസംബർ 13ന് നടക്കുന്ന പരിപാടി ഒരുക്കുന്നത് ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ്. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാമെന്ന് മനാമ റീജൻസി കോണ്ടിനെന്റൽ ഹൊട്ടലിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

13 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നൃത്തത്തിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് 6668 5335 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് നൃത്തം പഠിക്കാനുള്ള വിഡിയോ ലിങ്ക് ലഭിക്കും. മൂന്ന് ദിനാറാണ് റെജിസ്ട്രേഷൻ ഫീസ്. ഇത് സംബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ ദിസ് ഈസ് ബഹ്റൈൻ ചെയർപേഴ്സൺ ബെറ്റ്സി മത്തിയേസൺ, പഞ്ചാബി വേർസ പ്രസിഡണ്ട് രമൺപ്രീത് പ്രവീൺ , വൈസ് പ്രസിഡണ്ട് രാകേഷ് ശർമ്മ, ജനറൽ സെക്രട്ടറി മന്ദീപ് കൗർ ഗിൽ, ട്രഷറർ മൻപ്രീത് കൗർ റാണ എന്നിവർ പങ്കെടുത്തു. 

article-image

xzvxzv

You might also like

Most Viewed