വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്‍റ് ഫോറത്തിന്‍റെ ആഗോള സമ്മേളനം ബഹ്റൈനിൽ ആരംഭിച്ചു
വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്‍റ് ഫോറത്തിന്‍റെ ആഗോള സമ്മേളനം ബഹ്റൈനിൽ ആരംഭിച്ചു. ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ ബേ ഫോർ സീസൺ ഹോട്ടലിലാണ് സമ്മേളനം നടകക്കുന്നത്. ‘മൊബിലൈസിങ് സയൻസ് ആൻഡ് ടെക്നോളജി പാർക്സ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്‍റെ ആഗോള പ്രമേയം. ഏഞ്ചൽ ഇൻവെസ്റ്റേഴ്‌സ്, ആഗോള സ്റ്റാർട്ടപ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ധന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
നാല് സെഷനുകളിലായി 32 വിദഗ്ധരാണ് സംസാരിക്കുന്നത്. സംരംഭകത്വത്തിൽ വനിത നേതൃത്വം, ശാസ്ത്ര സാങ്കേതിക വിദ്യ, സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം ദിശാസൂചകമാകും. നിക്ഷേപ തന്ത്രങ്ങൾ, സംരംഭകത്വത്തിലെ സുസ്ഥിരത, സ്റ്റാർട്ടപ്പുകൾക്ക് മികച്ച ഫണ്ടിങ് ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് ശിൽപ്പശാലകൾ നടക്കുന്നത്. ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് ഡബ്ല്യു.ബി.എ.എഫ്. ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ്.
safsdf