ലാൽസൺ പുള്ളിന്റെ അനുസ്മരണം നടത്തി ഐവൈസിസി ബഹ്റൈൻ


മനാമ: 

ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികം, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സംഗമത്തിൽ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. 

article-image

ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ആക്ടിങ് ട്രെഷറർ മുഹമ്മദ്‌ ജസീൽ നന്ദിയും പറഞ്ഞു. അനുസ്മരണാർത്ഥം ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചുമായി ചേർന്ന് നടത്തിയ, ഒരാഴ്ച നീണ്ടു നിന്ന മെഡിക്കൽ ക്യാമ്പ് സമാപനവും ചടങ്ങിൽ നടന്നു. മെഡിക്കൽ ക്യാമ്പിൽ വൻ പങ്കാളിത്തം ഉണ്ടായിരുന്നതായി ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി എന്നിവർ അറിയിച്ചു.

article-image

aa

You might also like

Most Viewed