ചാന്ദ്രപര്യവേക്ഷണം നടത്താനൊരുങ്ങി ബഹ്റൈൻ നാഷനൽ സ്‌പേസ് സയൻസ് ഏജൻസി
യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായി സഹകരിച്ച് ചാന്ദ്രപര്യവേക്ഷണം നടത്തുമെന്ന് ബഹ്റൈൻ നാഷനൽ സ്‌പേസ് സയൻസ് ഏജൻസി പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോയുടെ ഭാഗമായാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായി എൻ.എസ്.എസ്.എ ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
ഇതോടൊപ്പം ബഹ്‌റൈനിലെ മുൻനിര വിദ്യാർഥികൾക്ക് അടുത്ത വർഷം ബഹിരാകാശ സംബന്ധിയായ കോഴ്‌സുകളിൽ ചേരാൻ അവസരം ലഭിക്കും. നാഷനൽ സ്‌പേസ് സയൻസ് ഏജൻസിയും ബി.ആർ.എസ് ലാബുമായി ഈ മേഖലയിൽ പ്രത്യേക വിദ്യാഭ്യാസം നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ഇതിലൂടെ നൂറിലധികം വിദ്യാർഥികൾക്ക് സൗജന്യ അവസരങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
sdsf