മൂന്നു ദിവസം നീണ്ടുനിന്ന ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ സമാപിച്ചു
മൂന്നു ദിവസം നീണ്ടുനിന്ന ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ സമാപിച്ചു. ആയിരക്കണക്കിനാളുകളാണ് സാഖിർ എയർബേസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്. ഈ വർഷത്തെ എയർഷോയിൽ 59 രാജ്യങ്ങളിൽനിന്നുള്ള 226 സിവിലിയൻ, സൈനിക പ്രതിനിധികൾ പങ്കെടുത്തു. ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾ ഉൾപ്പെടെ 177 ഓർഗനൈസേഷനുകളിൽനിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു. 125ലധികം വിമാനങ്ങൾ പ്രദർശിപ്പിച്ചു. വിമാനങ്ങളുടെ എണ്ണത്തിൽ 2022ലെ എയർഷോയേക്കാൾ 25 ശതമാനം വർധനയുണ്ടായി.
78 കമ്പനികൾ എക്സിബിഷനിൽ പങ്കെടുത്തു. ആഗോള വ്യോമയാനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, സുസ്ഥിരത എന്നിവ സംബന്ധിച്ചുള്ള സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു. ലോകമെമ്പാടുമുള്ള വ്യോമയാന രംഗത്തെ വിദഗ്ധർ പരിപാടികളിൽ പങ്കെടുക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു. എയർഷോയുടെ അടുത്ത പതിപ്പ് 2026 നവംബർ 18 മുതൽ 20 വരെയാണ് നടക്കുക.
zdsfds